കോളജ് കാലം; ചിത്രം പങ്കുവെച്ച് പാർവതി

ലോക്ക് ഡൗൺ കാലത്ത് ഷൂട്ടിംഗ് ഇല്ലാതെ വീട്ടിലിരിക്കുകയാണ്  സെലിബ്രിറ്റികൾ. അവരിൽ  ഒട്ടുമിക്കവരും അവരുടെ പഴയകാല ചിത്രങ്ങളും ഓർമ്മകളും പൊടിതട്ടി ആരാധകർക്കായി സോഷ്യൽ മീഡിയയിൽ  പങ്കുവെയ്ക്കുകയാണ്

ഇങ്ങനെ നടി പാർവതി തിരുവോത്ത് പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ  ഇപ്പോൾ വെെറലായിരിക്കുകയാണ്. കോളജ് കാ​ലഘട്ടത്തിലെ ഓർമ്മയാണിത്. തിരുവനന്തപുരം ഓൾ സെയ്ന്റ് കോളജിലെ ഡി​ഗ്രി കാലഘട്ടത്തിൽ സുഹൃത്തിനൊപ്പം ക്ലാസ് റൂമിൽ വെച്ച് പകർത്തിയ ഒരു മനോഹര ചിത്രം.

നേരത്തേ കുട്ടിക്കാലത്തെ ചിത്രങ്ങളും ആരാധകർക്കായി പാർവതി പങ്കുവെച്ചിരുന്നു. കുട്ടിക്കാലത്ത് ക്യാമറയെ ഭയപ്പെട്ടിരുന്ന പെൺകുട്ടിയായിരുന്നുവെന്നും ഒരുപാട് പരിശ്രമങ്ങൾക്ക് ശേഷമെടുത്ത ചിത്രമാണിതെന്നുമാണ് പാർവതി അതോടൊപ്പം കുറിച്ചത്.  സഹോദരനൊപ്പമുള്ള മറ്റൊരു ചിത്രവും അവർ പങ്കുവെച്ചു.

https://www.instagram.com/p/B_So0vrloFe/?utm_source=ig_web_copy_link

https://www.instagram.com/p/CB0Z4HOFxa1/?utm_source=ig_web_copy_link

https://www.instagram.com/p/CCg5oquF379/?utm_source=ig_web_copy_link