എന്റെ മറുപടി എന്റെ ഇഷ്‌ടം: പശു പരാമര്‍ശത്തില്‍ നിഖില വിമല്‍

കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന പ്രസ്താവന  പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് അല്ലെന്ന് വ്യക്തമാക്കി നടി നിഖില വിമൽ. ഈ സമൂഹത്തിൽ ജീവിക്കുന്ന വ്യക്തിയെന്ന നിലയിൽ കാര്യങ്ങളെക്കുറിച്ച് തനിക്ക് ധാരണയുണ്ടെന്നും തോന്നിയ കാര്യം പറഞ്ഞതിനോട് അളുകൾ എങ്ങനെ പ്രതികരിക്കുമെന്നത് തന്നെ ബാധിക്കുന്നില്ലെന്നും നിഖില പറഞ്ഞു.

നിഖിലയുടെ പ്രസ്തവനയ്ക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയത് . ഭരണഘടനാപരമായി അവകാശമുള്ളതിനാൽ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാൻ നിരോധനമുണ്ട്. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയതെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞത്.

‘കഴമ്പില്ലാത്ത നവ മാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്ക് അവസാനത്തെ ഉത്തരമാണ് നിഖില’ എന്നാണ് സംവിധായകൻ അനുരാജ് മനോഹർ പ്രതികരിച്ചത്.

ഇതിന് മറുപടിയുമായാണ് നടി രം​ഗത്തെത്തിയിരിക്കുന്നത് ആ സമയത്ത് അത് പറയാൻ തോന്നി പറയുകയായും ചെയ്യ്തു. ഒരു കാര്യത്തിൽ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണെന്നും നിഖില കൂട്ടിച്ചേർത്തു. ഒരു കാര്യത്തിൽ അഭിപ്രായം പറഞ്ഞതിന് എല്ലാ കാര്യത്തിലും അഭിപ്രായം പറയണമെന്നില്ലെന്നും താരം പ്രതികരിച്ചു.

ജോ ആൻഡ് ജോ’ എന്ന ചിത്രത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വിവാദ പരാമർശം. ‘പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടിൽ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കിൽ എന്തിനെയും വെട്ടാം.

കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്’ എന്നതായിരുന്നു നിഖിലയുടെ പരാമർശം. സംഭവത്തിൽ നിഖിലക്കെതിരെ വൻ സൈബർ ആക്രമണമാണ് ഉണ്ടായത്. ഒപ്പം താരത്തെ അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ‘ഇത് കേരളമാണെന്നും ഉറപ്പോടെ കൂടെ നിൽക്കുന്നവരുണ്ടെന്നു’മാണ് നടിയെ പിന്തുണച്ച് മാലാപാർവതി പറഞ്ഞത്.