നമിത വീണ 'പൊട്ടക്കിണറിന്' സ്വിമ്മിംഗ് പൂളിനേക്കാള്‍ സൗകര്യം; വീഡിയോ

“ബൗ വൗ” സിനിമയുടെ സെറ്റില്‍ നമിത കിണറ്റില്‍ വീഴുന്ന രംഗം ചിത്രീകരിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സിനിമയ്ക്കായി ഒരുക്കിയ കിണറിന്റെ സെറ്റ് വര്‍ക്കുകളുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. രണ്ടാഴ്ച കൊണ്ടാണ് 35 അടി താഴ്ചയുള്ള കിണര്‍ കലാസംവിധായകന്‍ അനില്‍ കുമ്പഴയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചത്.

സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രം കൊടുംകാട്ടിലെ പൊട്ടക്കിണറ്റില്‍ വീഴുന്ന യുവതിയുടെ അതിജീവന കഥയാണ് പറയുന്നത്. കിണറ്റില്‍ അടിയിലേക്ക് വരെ എത്താന്‍ നടപ്പാതയും ഒരുക്കിയിട്ടുണ്ട്. സ്വിമ്മിംഗ് പൂളിനേക്കാള്‍ സൗകര്യങ്ങളാണ് കിണറ്റില്‍ ഒരുക്കിയിട്ടുള്ളത്.

ചിത്രത്തില്‍ ഒരു ബ്ലോഗറുടെ വേഷത്തിലാണ് നമിത എത്തുന്നത്. നമിത ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ആര്‍എല്‍ രവി, മാത്യു സ്‌ക്കറിയ എന്നിവരാണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

പി.എസ്. കൃഷ്ണ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണമെങ്കില്‍ കന്നഡത്തിലും തെലുങ്കിലും റീമേക്ക് ചെയ്യുമെന്ന് സംവിധായകര്‍ പറഞ്ഞു.