ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു, പിന്നാലെ ടെസ്റ്റ് പൊസിറ്റീവ്: നഗ്മ

Advertisement

നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ നഗ്മയ്ക്ക് കോവിഡ് പൊസിറ്റീവ്. കോവിഡ് വാക്‌സിന്‍ ആദ്യത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം നടന്ന പരിശോധനയിലാണ് കോവിഡ് പൊസീറ്റിവായത് എന്നാണ് നഗ്മ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

”കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. പിന്നാലെ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയി. അതുകൊണ്ട് വീട്ടില്‍ ക്വാറന്റൈനിലാണ്.”

”വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും നിര്‍ബന്ധമായും എടുക്കേണ്ടതുണ്ട്. ഒരു കാരണവശാലും അതില്‍ അലംഭാവം കാണിക്കരുത്, സുരക്ഷിതരായി ഇരിക്കൂ” എന്നാണ് നഗ്മയുടെ ട്വീറ്റ്.

ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, ഭോജ്പുരി ഭാഷകളിലെ സിനിമകളില്‍ സജീവമായിരുന്ന നഗ്മ 2008ലാണ് സിനിമ വിട്ട് മുഴുവന്‍ സമയം രാഷ്ട്രീയത്തിലിറങ്ങിയത്.