മുടി ഒന്ന് ചുരുട്ടാന്‍ ശ്രമിച്ചതാ..ഇനി ആവര്‍ത്തിക്കില്ല; കുമ്പിടി, അല്ല പാലാരിവട്ടം ശശി തന്നെയെന്ന് ആരാധകര്‍

മലയാള സിനിമയിലെ കരുത്തുറ്റ നായികമാരില്‍ ഒരാളാണ് ലെന. നടിയുടെ സ്‌റ്റൈലും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. എന്നാല്‍ ഇത്തവണ ലെന പങ്കുവച്ച ചിത്രം കണ്ട് “ഷോക്കടിച്ച്” ഇരിക്കുകയാണ് ആരാധകര്‍. ഒരു വര്‍ഷം മുമ്പ് ഈ സമയത്ത് നടത്തിയ ഒരു പണി പാളിയ മേക്കോവര്‍ ചിത്രമാണ് ലെന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

“”കഴിഞ്ഞ വര്‍ഷം ഇതേസമയം ഞാന്‍ മുടിയൊന്ന് ചുരുട്ടാന്‍ ശ്രമിച്ചു..ഇനി ആവര്‍ത്തിക്കില്ല”” എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രം നിമിഷങ്ങള്‍ക്കം വൈറലായി. ഷോക്കടിച്ചോ എന്നാണ് ഒരു കമന്റ്. പരസ്യത്തിലെ ഫിഡോ ഡിടോന്റെ പോലെയുണ്ട്, കുമ്പിടി അല്ല…ശശി പാലാരിവട്ടം ശശി, ബ്യൂട്ടി വേഴ്‌സസ് സൈക്കോ, കൊറോണ ഹെയര്‍സ്റ്റൈല്‍ എന്നൊക്കെയാണ് മറ്റു ചില കമന്റുകള്‍. ലെന വളരെ ക്യൂട്ടായിട്ടുണ്ട് എന്നാണ് നടി ശ്രിന്ദയുടെ ചിത്രത്തിന് കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CDX0OUChX1M/

സിനിമ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും ലെന നേരത്തെ വ്യക്തമാക്കിയിരുന്നു. ഫുള്‍ സ്‌ക്രിപ്റ്റ് വായിച്ചിട്ട് സിനിമ ചെയ്യുന്ന ആളല്ല. ആദ്യം ഫോണില്‍ കൂടി വണ്‍ലൈന്‍ മാത്രമാണ് കേള്‍ക്കുന്നത് ആ വണ്‍ലൈന്‍ കേള്‍ക്കുമ്പോള്‍ തന്നെ സിനിമയെ കുറിച്ച് ഏകദേശം ഒരു ഐഡിയ കിട്ടും. അതുപോലെ ഈ കഥ സംവിധായകനോ തിരക്കഥകൃത്തുമാണ് പറയുന്നതെങ്കില്‍ നമുക്ക് അവര്‍ക്ക് ഈ സിനിമയോടുള്ള കോണ്‍ഫിഡന്‍സ് എത്രത്തോളമാണെന്ന് മനസ്സിലാകും. ആ കേട്ട വണ്‍ലൈനില്‍ നിന്നാണ് പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നാണ് ലെന പറഞ്ഞത്.

1998ല്‍ “സ്‌നേഹം” എന്ന മലയാള സിനിമയിലൂടെയാണ് ലെന ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ദേവദൂതന്‍, ബിഗ് ബി, ഡാഡി കൂള്‍, ട്രാഫിക്, ചാപ്‌റ്റേഴ്‌സ്, ബാച്ചിലര്‍ പാര്‍ട്ടി, മാറ്റിനി, സ്പിരിറ്റ്, അയാള്‍, വെള്ളിമൂങ്ങ, എന്നു നിന്റെ മൊയ്തീന്‍, ഹണി ബീ 2 എന്നിങ്ങനെ നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.