എനിക്കും സിനിമയിൽ നിന്ന് ലെെം​ഗിക പീഡനം   നേരിടേണ്ടി വന്നിട്ടുണ്ട് : കസ്തൂരി

തനിക്കും സിനിമയിൽ നിന്ന് ലെെം​ഗിക പീഡനം   നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി കസ്തൂരി. സംവിധായകൻ അനുരാ​ഗ് കശ്യപിനെതിരേ ഉയർന്നു വന്ന സാഹചര്യത്തിലാണ് അവർ ഇക്കാര്യം  സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത്.

“വ്യക്തമായ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങൾ തെളിയുന്നത് അസാദ്ധ്യം. എന്നാൽ ഒന്നോ അതിലധികമോ പേരുകൾ നശിപ്പിക്കാൻ അവർക്ക് കഴിയും. മറ്റ് ഒരു ​ഗുണവുമില്ല””- കസ്തൂരി കുറിച്ചു.

കസ്തൂരിയുടെ പോസ്റ്റിന് താഴെ ഒരാൾ നിങ്ങളുമായി അടുപ്പമുള്ള ഒരാൾക്കാണ് ഇത് സംഭവിച്ചത് എങ്കിൽ നിയമവശങ്ങളെ കുറിച്ച് സംസാരിക്കുമോ”എന്ന ചോദ്യം ഉന്നയിച്ചു. എന്ത് അടുപ്പമുള്ളയാൾ, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്””- കസ്തൂരി കുറിച്ചു.

Read more

കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് ആരാധകർ ആവശ്യപ്പെട്ടെങ്കിലും കസ്തൂരി അതിന് തയ്യാറായില്ല.