പ്രതിഫലത്തുക തിരിച്ചു നല്‍കി, ഉദയനിധി സ്റ്റാലിന്‍ ചിത്രം നിരസിച്ച് കാജല്‍ അഗര്‍വാള്‍?

ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന ചിത്രത്തില്‍ നിന്നും പിന്‍മാറി നടി കാജല്‍ അഗര്‍വാള്‍. അഡ്വാന്‍സ് ആയി വാങ്ങിയ പ്രതിഫലത്തുക അടക്കം തിരിച്ചു കൊടുത്താണ് കാജല്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉദയനിധി സ്റ്റാലിന്‍ കേസ് ഫയല്‍ ചെയ്തതായും അതിനാലാണ് അഡ്വാന്‍സ് തുക തിരിച്ചു നല്‍കിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഉദയനിധി സ്റ്റാലിന്‍ ചിത്രം “നന്‍ബെണ്ട”യില്‍ നിന്നും കാജല്‍ പിന്‍മാറിയിരുന്നു.

ചിരഞ്ജീവി ചിത്രം “ആചാര്യ”യില്‍ അഭിനയിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്നാണ് കാജല്‍ പറയുന്നത്.  നടി തൃഷ ആചാര്യയില്‍ നിന്നും പിന്‍മാറിയതോടെയാണ് കാജലിനെ നായികയായി തീരുമാനിച്ചത്.