സിനിമയില്‍ സ്വന്തമായി അഡ്രസ് ലഭിച്ചതിന് പിന്നില്‍ സന്തോഷ് പണ്ഡിറ്റ്: ഗ്രേസ് ആന്റണി

സിനിമയില്‍ തനിക്ക് സ്വന്തമായി ഒരു അഡ്രസ് ലഭിച്ചതിന് പിന്നില്‍ സന്തോഷ് പണ്ഡിറ്റാണെന്ന് നടി ഗ്രേസ് ആന്റണി .കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ഫഹദിന്റെ നായികയായി അഭിനയിച്ച നടിയാണ് ഗ്രേസ് ആന്റണി. ഒരു അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റിനോട് കടപ്പാടുള്ള കാര്യം ഗ്രേസ് പറയുന്നത്.

ഗ്രേസ് എന്ന കലാകാരിയെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത് ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിംഗ്സി ലൂടെയായിരുന്നു. ചിത്രത്തില്‍ ഗ്രേസിന്റെ കഥാപാത്രം സന്തോഷ് പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി എന്ന ഗാനം ആലപിക്കുന്നുണ്ട്.

ചിത്രത്തിലെ ഏറ്റവും നല്ല കോമഡി രംഗങ്ങളില്‍ ഒന്നും ഇതായിരുന്നു. ഗ്രേസിനെ പ്രേക്ഷകര്‍ക്കിടയില്‍ പരിചിതമാക്കിയ ചിത്രമായിരുന്നു ഇത്.