ജൂനിയര്‍ ചിരൂ, വെല്‍ക്കം ബാക്ക്; മേഘ്‌നയുടെ കണ്‍മണിയെ വരവേറ്റ് അനന്യയും താരങ്ങളും

Advertisement

മേഘ്‌ന രാജിന് ആണ്‍കുഞ്ഞ് പിറന്ന സന്തോഷം ഏറ്റെടുത്ത് സിനിമാലോകവും ആരാധകരും. മേഘ്‌നയ്ക്ക് ആശംസകള്‍ നേര്‍ന്നും കുഞ്ഞിനെ സ്വാഗതം ചെയ്തു കൊണ്ടുമുള്ള നടി അനന്യ, നസ്രിയ ഫഹദ്, അശ്വതി തുടങ്ങിയ താരങ്ങളുടെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

മേഘ്‌നയും ചിരഞ്ജീവി സര്‍ജയുമായി ഏറെ സൗഹൃദം പുലര്‍ത്തിയിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു നസ്രിയ. മേഘ്‌നയുടെ സീമന്ത ചടങ്ങളിലും നടി അനന്യ പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ ബംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മേഘ്‌നയുടെ പ്രസവം. കുഞ്ഞിനെ കൈയിലെടുത്തു നില്‍ക്കുന്ന ചിരഞ്ജീവി സര്‍ജയുടെ സഹോദരന്‍ ധ്രൂവയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

View this post on Instagram

❤️Boy baby @megsraj @chirusarja

A post shared by Ananyaa (@ananyaonline) on

ജൂനിയര്‍ ചിരു എത്തി എന്ന കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കുഞ്ഞ് പിറന്നത് അച്ഛന്റേയും അമ്മയുടേയും വിവാഹനിശ്ചയം നടന്ന അതേ തിയതിയില്‍ ആണെന്നതും പ്രത്യേകതയാണ്.

ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരയെും ദുഃഖത്തിലാഴ്ത്തി ചിരഞ്ജീവി വിട പറഞ്ഞത്. ”നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍” എന്നാണ് ചിരഞ്ജീവിയുടെ വിയോഗത്തിന് ശേഷം മേഘ്‌ന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.