വിശാലുമായുള്ള വിവാഹം വേണ്ടെന്നു വെച്ചു; നടി അനിഷ റെഡ്ഡി മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു

നടന്‍ വിശാലുമായി പിരിഞ്ഞ അനിഷ റെഡ്ഡി വിവാഹിതയാകുന്നു. നടിയുടെ വിവാഹം ഹൈദരാബാദിലുള്ള ബിസിനസുകാരനുമായി ഉറപ്പിച്ചു എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26-ന് ആയിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം നടന്നത്.

ഓഗസ്റ്റില്‍ വിവാഹം ഉണ്ടാകുമെന്നും ഒരു അഭിമുഖത്തിനിടെ വിശാല്‍ പറഞ്ഞിരുന്നു. പിന്നീടാണ് ഈ വിവാഹം വേണ്ടെന്ന് വെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വിശാലിനൊപ്പമുള്ള ചിത്രങ്ങളെല്ലാം അനിഷ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും പിരിഞ്ഞു എന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്.

എന്നാല്‍ വിവാഹം മുടങ്ങിയിട്ടില്ല എന്ന ശക്തമായ നിലപാടാണ് വിശാലിന്റെ പിതാവ് ജി.കെ റെഡ്ഡി സ്വീകരിച്ചത്. വിവാഹം മുടങ്ങി എന്നത് വെറും ഗോസിപ്പ് മാത്രമാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം മുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീമംഗമായ അനിഷ അര്‍ജുന്‍ റെഡ്ഡി അടക്കമുള്ള ചില ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

Read more

ഒരു സിനിമാ സെറ്റില്‍ വെച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടിയത്. ആ പരിചയം പ്രണയമായി മാറുകയായിരുന്നു. വിശാല്‍ പ്രണയാഭ്യര്‍ത്ഥന നടത്തുകയും അനിഷ സമ്മതം മൂളുകയുമായിരുന്നു. ഹൈദരാബാദിലെ ബിസിനസ് കുടുംബത്തിലെ അംഗമാണ് അനിഷ.