എട്ട് വര്‍ഷത്തിനു ശേഷം ഒന്നിച്ച് വിശാലും സുനൈനയും; 'വിശാല്‍ 32' ചെന്നൈയില്‍ ആരംഭിച്ചു

വിശാല്‍ നായകനാവുന്ന പുതിയ സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു. വിശാല്‍ 32 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തില്‍ തെലുങ്ക്- തമിഴ് താരം സുനൈന ആണ് നായിക. നവാഗതനായ ഏ. വിനോദ് കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.

തമിഴിലെ നായക നടന്മാരായ ഉറ്റ സുഹൃത്തുക്കള്‍, രമണയും നന്ദയു ചേര്‍ന്നാണ് റാണാ പ്രൊഡക്ഷന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. സണ്‍ ടിവ യിലെ ജനപ്രിയ പരിപാടിയായിരുന്നു ‘നാം ഒരുവര്‍’ നിര്‍മ്മിച്ച് മിനിസ്‌ക്രീനില്‍ വിജയം നേടിയ ഇരുവരും വിശാല്‍ 32-വിലൂടെ ബിഗ് സ്‌ക്രീനില്‍ നിര്‍മ്മാതാക്കളാവുകയാണ്.

ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് അണിയറക്കാര്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏറെ വൈകാരികമായ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരിക്കും വിശാല്‍ 32 എന്നാണ് സൂചന. തന്റെ കരിയറിലെ സുപ്രധാന ചിത്രമായിരിക്കും ഇതെന്നാണ് നായിക സുനൈന പറയുന്നത്.

നേരത്തേ 2013ല്‍ ‘സമര്‍’ എന്ന സിനിമയില്‍ വിശാലിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് സുനൈന വിശാലിന്റെ നായികയായി എത്തുന്നത്. ബാലസുബ്രമണ്യം ഛായാഗ്രഹണവും, സാം സി.എസ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. പി.ആര്‍.ഒ-സി. കെ. അജയ് കുമാര്‍.