നടന്‍ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വര്‍ഷം തടവ്

Advertisement

നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശരത് കുമാറിനും ഭാര്യയും നടിയുമായ രാധിക ശരത് കുമാറിനും ഒരു വര്‍ഷം തടവുശിക്ഷ വിധിച്ച് ചെന്നൈ പ്രത്യേക കോടതി. ചെക്ക് കേസിലാണ് ശരത് കുമാറിനും രാധികയ്ക്കും എതിരായ നടപടി.

2019ല്‍ താരദമ്പതികള്‍ക്ക് എതിരായ രണ്ട് ചെക്ക് കേസുകളില്‍ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സിനിമകളുടെ നിര്‍മ്മാണത്തിനായി പണം കടം കൊടുക്കുന്ന സ്ഥാപനമായ റേഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും വലിയൊരു തുക ശരത് കുമാറും രാധികയും  2014ല്‍ വാങ്ങിയിരുന്നു.

ഈ രൂപ തിരിച്ചു നല്‍കാന്‍ ശരത്കുമാര്‍ ഇഷ്യു ചെയ്ത രണ്ട് ചെക്കുകളും 2017ല്‍ ബൗണ്‍സ് ആവുകയായിരുന്നു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശരത് കുമാര്‍.