'ഗള്‍ഫില്‍ നിന്നും വന്ന മാമന്റെ പെട്ടിയില്‍ രഹസ്യമായി ഒളിപ്പിച്ചു വെച്ച സ്‌പ്രേ തലയില്‍ അടിച്ച ഞാനും അനിയനും'; മുകേഷ് പങ്കുവെച്ച ചിത്രത്തിന് ട്രോള്‍പൂരം

മലയാള സിനിമയിലെ ഹിറ്റ് കോമ്പോകളില്‍ ഒന്നാണ് മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ട്. ഇവര്‍ ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. മുകേഷ് പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബ്ലാക് ടീഷര്‍ട്ട് ധരിച്ച് വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലിലുള്ള താരങ്ങളെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.

മോഹന്‍ലാലിനെ ടാഗ് ചെയ്തു കൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇരുവരും ഒരു കോമഡി ചിത്രത്തിനായി ഒന്നിക്കുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇത് എന്തിനുള്ള പുറപ്പാടാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ട്രോളുകളും പരിഹാസ കമന്റുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്.

”ഗള്‍ഫില്‍ നിന്നും വന്ന മാമന്റെ പെട്ടിയില്‍ രഹസ്യമായി ഒളിപ്പിച്ചു വച്ച സ്‌പ്രേ മണം കിട്ടാന്‍ തലയില്‍ അടിച്ച ഞാനും അനിയനും”, ”ഗ്യാലറി അനുകൂലം അല്ല എന്ന് അറിഞ്ഞപ്പോഴുള്ള ഭാവമാണോ?”, ”അണ്ണാ അടുത്ത തവണ ഇലക്ഷന് നില്‍ക്കുന്നുണ്ടേല്‍ ഈ ഫോട്ടോ വെക്കണം” എന്നാണ് ചില കമന്റുകള്‍.

അതേസമയം, പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു. ബ്രോ ഡാഡി ആണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ശേഷം പ്രേക്ഷകര്‍ ഏറെപ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിബിഐ 5-ന്റെ ഷൂട്ടിംഗ് തിരക്കിലാണ് മുകേഷ് ഇപ്പോള്‍.