രണ്ടു വര്‍ഷം മുമ്പുള്ള ചിത്രമാണിത്, എനിക്ക് കരയാന്‍ തോന്നുന്നുണ്ട് ; ആരാധിക പങ്കുവെച്ച ചിത്രത്തിന് മാധവന്റെ കമന്റ്

ആരാധിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് നടന്‍ മാധവന്‍ നല്‍കിയ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാധവന്റെ ചിത്രം പങ്കുവച്ചതിനൊപ്പം ആരാധിക ഇങ്ങനെ കുറിച്ചു. ‘എന്ത് ഹോട്ടാണ് ഇയാള്‍. കരച്ചില്‍ വരുന്നു, എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയും ഹോട്ട് ആകാന്‍ പറ്റുന്നത്?’ പോസ്റ്റിനു മറുപടിയുമായി മാധവനും ഉടനെത്തി. ‘രണ്ടു വര്‍ഷം മുന്‍പുള്ള ചിത്രമാണിത്. എനിക്ക് കരയാന്‍ തോന്നുന്നുണ്ട്. എങ്ങനെയെങ്കിലും ആ ലുക്ക് തിരിച്ചു പിടിക്കണം’.

നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ത്രിഭാഷാ ചിത്രം ‘റോക്കെറ്ററി-ദി നമ്പി എക്റ്റി’ന്റെ സംവിധാനം നിര്‍വ്വഹിക്കുന്ന തിരക്കുകളിലാണ് മാധവന്‍. ചിത്രത്തില്‍ നമ്പിനാരായണന്റെ വേഷത്തില്‍ എത്തുന്നതും മാധവനാണ്..

ലോകം ഇപ്പോഴും മുഴുവനായി അറിയാതെ പോയ നമ്പി നാരായണന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രം കൂടിയാവും ‘റോക്കെറ്ററി- ദ നമ്പി എഫക്റ്റ്’. മാധവന്റെ കരിയറിലെയും ശ്രദ്ധേയമായ വേഷങ്ങളില്‍ ഒന്നാവുമിത്.