'ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ.കെ. ജോസഫ്'; ഹോം കര്‍ഫ്യൂ ചിത്രവുമായി ലാല്‍

ലോകം മുഴുവന്‍ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ “ഹോം കര്‍ഫ്യൂ” ചിത്രം പങ്കുവച്ച് നടനും സംവിധായകനുമായ ലാല്‍. പേരക്കുട്ടിക്കൊപ്പം ഒരു മുറിയില്‍ കര്‍ഫ്യൂ ആചരിക്കുന്ന സ്വന്തം ചിത്രം ലാല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ്. രണ്ടു പേരും കാര്യമായ എന്തോ എഴുത്തിലാണ്.

“”ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ.കെ. ജോസഫ്”” എന്ന ക്യാപ്ഷനാണ് ചിത്രത്തിന് ലാല്‍ നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ട് താനും ഹോം കര്‍ഫ്യൂവിലാണ് എന്ന് ലാല്‍ ചിത്രത്തിലൂടെ വ്യക്തമാക്കുകയാണ്.

https://www.instagram.com/p/B98l_Mvp5A3/?utm_source=ig_embed

കൊറോണ പടരുന്ന സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ ക്യാംപയിനുകളുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, രാജ്യത്ത് 271 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.