ആ പഴയക്കൂട്ടുകാരന്‍ വീണ്ടുമെത്തി, പക്ഷെ സ്വീകരിക്കാന്‍ അബിയില്ല

അന്തരിച്ച പ്രശസ്ത സിനിമാ-മിമിക്രി താരം കലാഭവന്‍ അബിയുടെ വീട്ടില്‍ നടന്‍ ദിലീപ് എത്തി. മൂവാറ്റുപുഴയിലെ അബിയുടെ വീട്ടിലാണ് ദിലീപ് എത്തിയത്. ദുബായിലായിരുന്ന ദിലീപ് ഇന്നലെ കേരളത്തില്‍ തിരിച്ചെത്തിയതിനുശേഷമാണ് അബിയുടെ വീട്ടുകാരെ സന്ദര്‍ശിക്കാനെത്തിയത്.

ദിലീപ് വീട്ടിലെത്തിയപ്പോള്‍ അബിയുടെ മകനും, യുവനടനുമായ ഷെയ്ന്‍ നിഗവും അടുത്ത ബന്ധുക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പക്ഷെ അബിയുടെ മരണത്തില്‍ നിന്ന് മുക്തരായിട്ടില്ലാത്ത കുടുംബാംഗങ്ങള്‍ ദിലീപിന്റെ ആശ്വാസവാക്കുകളില്‍ മറുപടി പറയാന്‍ കഴിയാതെ നിന്നു

മിമിക്രിയിലുടെയായിരുന്നു ദിലീപിന്റെയും അബിയുടെയും അരങ്ങേറ്റം. അന്നുതൊട്ടെ ഉറ്റസുഹൃത്തുക്കളായിരുന്നു ഇരുവരും. അബി – ദിലീപ് – നാദിര്‍ഷ കൂട്ടുകെട്ട് ഒരുകാലത്ത് മലയാളികള്‍ക്ക് പ്രിയമേറിയതായിരുന്നു. എന്നാല്‍ ആ കൂട്ടുകെട്ടില്‍ ഇടയ്ക്ക് വിള്ളല്‍ ഉണ്ടായിരുന്നുവെന്നും വാര്‍ത്തകളുണ്ടായി. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതിന് ശേഷം വന്ന ആരോപണങ്ങളില്‍ ഒന്ന് അബിയുടെ അവസരം തട്ടിയെടുത്തതിനെക്കുറിച്ചായിരുന്നു.