വിവാഹത്തിന് ശേഷം ഭാര്യയ്‌ക്കൊപ്പമുള്ള ആദ്യ ഓണം ആഘോഷമാക്കി നടന്‍ ബാല; ചിത്രം വൈറല്‍

നടന്‍ ബാല രണ്ടാമതും വിവാഹിതനാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. എന്നാല്‍ ഒരു മാസം മുന്‍പ് തന്നെ ബാല വിവാഹിതനായെന്നും ഭാര്യയുടെ പേര് എലിസബത്ത് ആണെന്നും പിന്നാലെ പുറത്ത് വന്നിരുന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായി എല്ലുവിനെ കൂടി പരിചയപ്പെടുത്തിയത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള നിരവധി വിശേഷങ്ങള്‍ പുറത്ത് വന്നു.

രണ്ടാള്‍ക്കും ഓണത്തിന്റെ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തി. നിങ്ങള്‍ക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടേ. പുതിയ ജീവിതവും നല്ലൊരു കുടുംബവും വന്ന് ചേരട്ടേ എന്നുമാണ് ബാലയുടെ പോസ്റ്റിന് താഴെ കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്.

അതേ സമയം ബാലയുടെ പുതിയ വിവാഹത്തെ കുറിച്ചും രണ്ട് ഭാര്യമാരെയും താരതമ്യം ചെയ്തുള്ള വിമര്‍ശനങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. ബാലയുടെ ഭാര്യയെ കാണാന്‍ കൊള്ളില്ലെന്ന് സൂചിപ്പിച്ച് കൊണ്ട് കമന്റിട്ട ആള്‍ക്ക് ആരാധകര്‍ തന്നെ മറുപടി കൊടുത്തിട്ടുമുണ്ട്.