'ഞങ്ങള്‍ക്ക് മതമില്ല, അതിനാല്‍ തന്നെ മതം മാറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല'; ബാലയുടെ വിവാഹ റിസപ്ഷന്‍, ചിത്രങ്ങള്‍

നടന്‍ ബാല വിവാഹിതനായി. സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. ഇന്ന് ഉച്ചയ്ക്ക് 1:35ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസിലാണ് വേണ്ടതെന്നും വിവാഹശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങള്‍ക്കു രണ്ടു പേര്‍ക്കും മതം ഇല്ലെന്നും അതിനാല്‍ തന്നെ മതം മാറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും നടന്‍ പറഞ്ഞു. ഇന്ന് വിവാഹ റിസപ്ഷന്‍ നടക്കുമെന്ന് ബാല കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

bala1

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളില്‍ തന്നെ പിന്തുണച്ചവരോട് നന്ദി പറഞ്ഞായിരുന്നു താരത്തിന്റെ പോസ്റ്റ്. സെപ്റ്റംബര്‍ അഞ്ചിന് തന്റെ ജീവിതത്തില്‍ പുതിയൊരു തുടക്കമാകും എന്ന ബാലയുടെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.

bala-marriage

പിന്നീട് വിവാഹവാര്‍ത്ത താരം തന്നെ സ്ഥിരീകരിച്ചിരുന്നു. പ്രിയ കൂട്ടുകാരിയെയാണ് ബാല ബാല തന്റെ ജീവിതസഖിയാക്കിയിരിക്കുന്നത്. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടര്‍ എലിസബത്ത്.

bala4

bala5

Read more

bala3