അദ്ദേഹത്തെ ആരാധിക്കുന്ന ഫോക്കസ് ഔട്ടില്‍ നില്‍ക്കുന്ന ഒരുവന്‍ മാത്രമാണ് ഞാന്‍; സൂര്യയെ കളിയാക്കിയതല്ലെന്ന് ആരാധകരോട് അജു വര്‍ഗ്ഗീസ്

മമ്മൂട്ടി ചിത്രം മധുരാജയില്‍ സുരു എന്ന കഥാപാത്രമായാണ് അജുവര്‍ഗ്ഗീസ് എത്തുന്നത്. സിനിമയിലെ അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. പോസ്റ്ററെത്തിയതിന് പിന്നാലെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയെ കളിയാക്കുകയാണെന്ന ആരോപണവുമായി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു. വിജയ് ആരാധകര്‍ അജുവിന് പിന്തുണ നല്‍കിയപ്പോള്‍ സൂര്യ ആരാധകര്‍ പോസ്റ്ററിനോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ആരാധകര്‍ തമ്മിലുള്ള വഴക്ക് മുറുകിയപ്പോള്‍ അജു വര്‍ഗ്ഗീസ് തന്നെ നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു.

“പ്രിയപ്പെട്ട സൂര്യ സര്‍ ഫാന്‍സ് അറിയുവാന്‍,
മധുരരാജാ എന്ന സിനിമയിലെ എന്റെ പേര് ഞാന്‍ അല്ല ഇട്ടതു മാത്രം അല്ല അതും നിങ്ങള്‍ കരുതുന്ന പോലെ ആ വലിയ മനുഷ്യനെ കളിയാക്കാന്‍ വേണ്ടിയും അല്ല.

അദ്ദേഹത്തിനെ ആരാധിക്കുന്ന ഫോക്കസ് ഔട്ടില്‍ നില്‍ക്കുന്ന ഒരുവന്‍”

Read more

. അജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സൂര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു അജുവിന്റെ വിശദീകരണം.