കൈയിൽ, തോക്കുമായി ചിരഞ്ജീവിയും മകന്‍ രാം ചരണും; 'ആചാര്യ' സ്‌പെഷ്യല്‍ പോസ്റ്റര്‍

36ാം ജന്മദിനം ആഘോഷിക്കുകയാണ് തെലുങ്ക് താരം രാം ചരണ്‍. പിറന്നാള്‍ ദിനത്തില്‍ രാം ചരണ്‍ ആരാധകര്‍ക്കും ചിരഞ്ജീവി ആരാധകര്‍ക്കും സമ്മാനവുമായി “ആചാര്യ” സിനിമാ ടീം. ആചാര്യയിലെ സ്‌പെഷ്യല്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കൈയ്യില്‍ തോക്കേന്തി മാസ് സ്‌റ്റൈലില്‍ വരുന്ന അച്ഛനെയും മകനെയും പോസ്റ്ററില്‍ കാണാം.

ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ കാമിയോ റോളിലാണ് രാം ചരണ്‍ എത്തുന്നത്. ചിരഞ്ജീവിയും രാംചരണും ഒന്നിച്ച് അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ് ആചാര്യ. മഗധീര, ബ്രൂസ് ലീ-ദി ഫൈറ്റര്‍ എന്നീ ചിത്രങ്ങളില്‍ ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവായാണ് ചിരഞ്ജീവി വേഷമിടുന്നത്. ചിത്രത്തില്‍ താരം ഡബിള്‍ റോളിലെത്തുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. രാം ചരണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. സോനു സുദ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തും.

140 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ മെയ് 13ന് ആണ് റിലീസ് ചെയ്യുന്നത്. അതേസമയം, മലയാളം സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്ജീവിയുടെതായി ഒരുങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മുരളി ഗോപി അവതരിപ്പിക്കുക.