ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ ചിത്രം; ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പി’ന്റെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്ത് ടൊവീനോ

അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് ഫുട്‌ബോള്‍ പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ടൊവീനോ തോമസ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്.

നിഖില്‍ പ്രേം രാജിന്റെ സംവിധാനത്തില്‍ നമ്മുടെ പെപ്പേ നായകനായെത്തുന്ന പുതിയ ചിത്രമെന്നാണ് ടൊവീനോ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനൊപ്പം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.

സ്റ്റാന്‍ലി സി എസ് ഫൈസല്‍ ലത്തീഫ് എന്നിവര്‍ സംയുക്തമായാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ജേക്ക്‌സ് ബിജോയിയുടേതാണ് സംഗീതം.

Image may contain: people playing sport and text