ആന അലറോടലറല്‍ ഓഡിയോ സോങ് റിലീസ് ചെയ്തു

വിനീത് ശ്രീനിവാസന്‍ നായകമാകുന്ന ആന അലറലോടലറലിന്റെ ഓഡിയോ സോങ് റിലീസ് ചെയ്തു. ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റൈ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ആക്ഷേപഹാസ്യ രൂപത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്. അനു സിതാരയാണ് നായിക. മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിനതീശ്രീനിവാസന്‍ പാടിയ ഗാനങ്ങള്‍ക്ക ഷാന്‍ റഹ്മനാണ് സംഗീതം നല്‍കിയിരിക്കുന്നത്.