ഷെയ്ന്‍ നിഗം ചിത്രത്തിന്റെ റീമേക്കിലൂടെ ബോളിവുഡില്‍ അരങ്ങേറാന്‍ ജുനൈദ് ആമിര്‍ ഖാന്‍

Advertisement

ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഷെയ്ന്‍ നിഗം ചിത്രം ഇഷ്‌ക്കിന്റെ ഹിന്ദി റീമേക്കിലൂടെയാണ് താരപുത്രന്റെ അരങ്ങേറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷമായി നാടകരംഗത്ത് സജീവമാണ് ജുനൈദ്.

ജര്‍മ്മന്‍ നാടകകൃത്ത് ബെര്‍ട്ടോള്‍ട്ട് ബ്രെക്റ്റിന്റെ ‘മദര്‍ കറേജ് ആന്‍ഡ് ചില്‍ഡ്രന്‍’ എന്ന നാടകത്തെ അടിസ്ഥാനമാക്കി ക്വാസര്‍ താക്കൂര്‍ പദംസിയൊരുക്കിയ നാടകത്തിലൂടെയാണ് ജുനൈദ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.

ലോസ് ഏഞ്ചല്‍സിലെ അമേരിക്കന്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. എ ഫാമിംഗ് സ്റ്റോറി, എ ഫ്യൂ ഗുഡ് മെന്‍, മെഡിയ, ബോണ്‍ ഓഫ് കണ്ടന്‍ഷന്‍ തുടങ്ങിയ നാടകങ്ങളിലും ജുനൈദ് അഭിനയിച്ചിരുന്നു. നീരജ് പാണ്ഡെ ആണ് ബോളിവുഡ് റീമേക്ക് നിര്‍മ്മിക്കുന്നത്.

ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവര്‍ വേഷമിട്ട ഇഷ്‌ക് നവാഗതനായ അനുരാജ് മനോഹര്‍ ആണ് സംവിധാനം ചെയ്തത്. റൊമാന്റിക് ത്രില്ലറായി ഒരുക്കിയ സിനിമ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഒരുപോലെ നേടിയിരുന്നു.