കൊച്ചിയിലെ ചേരികളുടെ കഥ പറയുന്ന 'ആള്‍ക്കൂട്ടത്തില്‍ ഒരുവന്‍'; റിലീസ് തിയതി പുറത്ത്, ട്രെയ്‌ലര്‍

സൈനു ചാവക്കാടന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘ആള്‍ക്കൂട്ടത്തില്‍ ഒരുവന്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. ഹൈസീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷജീര്‍ കെ.എസ് നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റ് ആറിന് സിനിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും.

കൊച്ചിയിലെ ചേരികളില്‍ നരകതുല്യമായി ജീവിക്കുന്ന മനുഷ്യരുടെ പകയുടേയും പ്രതികാരത്തിന്റേയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും പച്ചയായ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. പുതുമുഖം പ്രദീപ് ബാബു ആണ് ചിത്രത്തില്‍ നായകനാകുന്നത്.

സാജു നവോദയ, സ്പടികം ജോര്‍ജ്, കിച്ചു ടെല്ലസ്, ബീറ്റോ ഡേവിസ്, സിനോജ് വര്‍ഗ്ഗീസ്, സുബിന്‍ മഞ്ഞുമ്മല്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ടോണി ലോയ്ഡ് ഛായാഗ്രഹണവും രഞ്ജിത്ത് ആര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാവിധാനം- ഷെരിഫ് ചാവക്കാട്.

മേക്കപ്പ്- ബാബുലാല്‍ കൊടുങ്ങല്ലൂര്‍, ഒ.ടി.ടി ഡിസ്ട്രിബ്യൂഷന്‍- ഹൈഹോപ്‌സ് ഫിലിം ഫാക്ടറി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജന്‍ ഫിലിപ്, മ്യൂസിക്- ബിമല്‍ പങ്കജ് & പ്രദീപ് ബാബു എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ്.

Read more