ഷാജി പാപ്പനായി മോഹന്‍ലാല്‍; അറക്കല്‍ അബുവായി മാമുക്കോയ; 'ആട് 3' ട്രെയിലര്‍ വൈറല്‍

ആട് 2 പ്രേക്ഷകരിലുണ്ടാക്കിയ ഓളം കെട്ടടങ്ങുന്നതിനു മുമ്പേ ആട് 3 നു വേണ്ടിയുള്ള ആരാധകരുടെ ആവശ്യം അണപൊട്ടിയൊഴുകുകയാണ്. ഷാജി പാപ്പാനും അറയ്ക്കല്‍ അബുവും പ്രേക്ഷകരുടെ നെഞ്ചില്‍ ഇടം നേടിയെങ്കിലും ആട് 3 യില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും വന്നാലെങ്ങനെയിരിക്കും എന്ന ചിന്തയിലാണ് ഇപ്പോള്‍ ആരാധകര്‍.

ആട് 3 ക്ക് വേണ്ടി നിരവധി ഫാന്‍ മെയ്ഡ് പോസ്റ്ററുകളും ട്രെയിലറുകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിനിടെ ആട് 3 യ്ക്കായി ആരും പ്രതീക്ഷിക്കാത്ത വ്യത്യസ്തമായ ട്രെയിലറും അവതരിപ്പിച്ചിരിക്കുകയാണ് ആരാധകര്‍.

ആട് 3യുടെ മോഹന്‍ലാല്‍ വേര്‍ഷന്‍ ട്രെയിലറാണ് ആരാധകര്‍ ഇറക്കിയിരിക്കുന്നത്. ഷാജിപാപ്പനായി മോഹന്‍ലാലിനെയും അറയ്ക്കല്‍ അബുവായി മാമുക്കോയയെയും സര്‍ബത്ത് ഷമീറായി സുരേഷ് ഗോപിയെയും അവതരിപ്പിച്ച് ചിരിയുടെ രസച്ചരട് മാറ്റിക്കോര്‍ക്കുയാണ് ആരാധകര്‍. മുസാ മുഹമ്മദ് ഇഖ്ബാലാണ് ഈ വ്യത്യസ്തമായ ട്രെയിലര്‍ യൂട്യൂബില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

https://www.youtube.com/watch?time_continue=190&v=GXxYt0QcXGU