ആട് 2 വിന്റെ വിജയം ആരാധകര്‍ക്കൊപ്പം ആഘോഷിച്ച് ഷാജിപാപ്പന്‍

ആട് 2 വിന്റെ ഗംഭീരവിജയം ആരാധകര്‍ക്കൊപ്പം ആഘോഷിച്ച് ഷാജിപാപ്പനും കൂട്ടരും. തിരുവനന്തപുരം ശ്രീവിശാഖ തിയറ്ററിലാണ് തങ്ങളുടെ ഇഷ്ടകഥാപാത്രമായ ഷാജിപാപ്പാനും കൂട്ടര്‍ക്കും ആരാധകര്‍ വമ്പന്‍ സ്വീകരണമൊരുക്കിയത്. ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ താരം , അവരോടോപ്പം കേക്ക് മുറിച്ചാണ് വിജയാഹ്ലാദം പങ്കിട്ടത്.

സാധാരണ സിനിമയുടെ രണ്ടാംഭാഗങ്ങളെല്ലാം പരാജയമാകാറാണ് പതിവ്.എന്നാല്‍ ആട് 2വും , പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡും ജനങ്ങള്‍ രണ്ടും കയ്യും സ്വീകരിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ജയസൂര്യ പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവുമൊത്താണ് താരം ചടങ്ങിനെത്തിയത്.

Read more

https://www.facebook.com/News18Kerala/videos/1839123259445406/