'ആദി'യുടെ പ്രദര്‍ശനം പകുതിക്ക് മുടങ്ങി; കോഴിക്കോട് സംഘര്‍ഷം

പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായ ആദിയുടെ പ്രദര്‍ശനം കോഴിക്കോട്ട് മുടങ്ങി. തിയറ്ററി സംഘര്‍ഷം. കോഴിക്കോട് ആര്‍.പി മാളിലെ പി.വി.ആര്‍ മൂവിസിലാണ് സിനിമയുടെ പ്രദര്‍ശനം മുടങ്ങിയത്. സിനിമയുടെ പ്രദര്‍ശനം നടന്നു കൊണ്ടിരിക്കെ വൈദ്യതി ബന്ധം നഷ്ടമാവുകയായിരുന്നു. ഇന്റര്‍വെല്ലിന് ശേഷമായിരുന്നു പ്രദര്‍ശനം മുടങ്ങിയത്. തുടര്‍ന്ന് പ്രേക്ഷകര്‍ ബഹളം വച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെടുകയായിരുന്നു. പൊലീസ് എത്തിയതിന് ശേഷമാണ് സംഘര്‍ഷം ലഘൂകരിച്ച് പ്രശ്നം പരിഹരിച്ചത്. തുടര്‍ന്ന് സിനിമ കാണാനെത്തിയവര്‍ക്ക് ടിക്കറ്റിന്റെ പണം തിരിച്ചു നല്‍കുകയും ചെയ്തു.

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായ ആദിയുടെ ആദ്യ ഷോ തിയേറ്ററില്‍ ഹൗസ് ഫുള്ളായി ഓടുകയാണ്. വന്‍ ആഷോഷത്തോടെയാണ് യുവതാരത്തിന്റെ സിനിമയെ പ്രേഷകര്‍ സ്വീകരിച്ചത്. വലിയ ആഘോഷത്തോടെ തന്റെ മകന്റെ സിനിമയെ സ്വീകരിക്കാനുള്ള ക്രമീകരണമാണ് മോഹന്‍ലാല്‍ നടത്തുന്നത്. പ്രണവിന്റെ ആദി മോഹന്‍ലാല്‍ കാണുക മുംബൈയിലായിരിക്കും. ഇതിനു വേണ്ടി പ്രത്യേക പ്രദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. ബാന്‍ഡ് അപ് ഗ്രൂപ്പ് ക്രമീകരിക്കുന്ന ഈ പ്രദര്‍ശനം നടക്കുന്നത് മുംബൈ സിനിപോളിസ് തിയേറ്ററിലാണ്. രാത്രി എട്ടു മണിക്ക് നടക്കുന്ന ഷോയില്‍ മോഹന്‍ലാലിന്റെ കൂടെ പ്രത്യേക ക്ഷണിക്കപ്പെട്ട 125 പേര്‍ ഉണ്ടാകും.