മൂന്ന് നേരം ഭക്ഷണമുണ്ടാക്കി ചിരിച്ചുകൊണ്ട് വിളമ്പിത്തരണം, എന്നും ഷേവ് ചെയ്യണം'; വരനെ തേടി ബോളിവുഡ് താരസുന്ദരി

വരനെ തേടി ബോളിവുഡ് താരസുന്ദരി ആദാ ശര്‍മ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നടി തന്റെ ആവശ്യങ്ങള്‍ അക്കമിട്ട് പറയുന്നുണ്ട്. ഉള്ളി കഴിക്കരുതെന്നും മൂന്ന് നേരം ഭക്ഷണമുണ്ടാക്കി ചിരിച്ച മുഖത്തോടെ തനിക്ക് വിളമ്പിത്തരണം ജാതിയും മതവും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണവുമൊന്നും താരത്തിന് പ്രശ്നമല്ല. പക്ഷേ മദ്യപിക്കുകയോ മാംസ ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. ദിവസവും ഷേവ് ചെയ്യുകയും വേണംമെന്നാണ് നടിയുടെ ആവശ്യം.

ആവശ്യമുണ്ട്; വരന്‍ ഉള്ളികഴിക്കാന്‍ പാടില്ല. ജാതി, മതം, നിറം, ഷൂവിന്റെ അളവ്, മസിലിന്റെ വലിപ്പം, ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണം, നീന്താനുള്ള കഴിവ് അതിലൊന്നും എനിക്ക് നിര്‍ബന്ധമില്ല. മൂന്ന് നേരവും ഭക്ഷണം പാകം ചെയ്ത് ചിരിക്കുന്ന മുഖത്തോട് കൂടി എനിക്ക് വിളമ്പിത്തരണം. എല്ലാ ദിവസവും മുഖം ഷേവ് ചെയ്യണം. വീടിനുള്ളില്‍ ജീന്‍സ് ധരിക്കാം. എന്നാല്‍ പുറത്ത് പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ.

ഒരു ദിവസം അഞ്ച് ലിറ്റര്‍ വെള്ളം ഞാന്‍ കുടിക്കാന്‍ കൊടുക്കും. എന്നാല്‍ വീടിനുള്ളിലോ വീട്ടുവളപ്പിലോ മദ്യപിക്കുകയോ മാംസാഹാരം കഴിക്കാനോ പാടില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളെയും അദ്ദേഹം ബഹുമാനിക്കണം. എല്ലാ ഭാഷയിലുള്ള സിനിമകളും അദ്ദേഹം കാണണം, ആസ്വദിക്കണം.” ആദാ കുറിച്ചു. എന്നാല്‍ അതിന് പിന്നാലെയാണ് നടിയുടെ കളി പുറത്തുവന്നത്. 2014 ഓഗസ്റ്റ് വരെ അപേക്ഷിക്കാന്‍ പറ്റുകയൊള്ളൂ എന്നാണ് എഴുതിയിരിക്കുന്നത്.

തമാശയ്ക്കിട്ട പോസ്റ്റാണെങ്കിലും ആരാധകര്‍ കാര്യമായിട്ടാണ് എടുത്തിരിക്കുന്നത്. താരത്തിനെ വിവാഹം കഴിക്കാന്‍ എന്തിനും തയാറാണെന്നാണ് ചിലരുടെ കമന്റ്.