‘ആടൈ’ പ്രേക്ഷകര്‍ക്ക് അമലാ പോളിന്റെ വക സര്‍പ്രൈസ്; വീഡിയോ

അമലാ പോളിന്റെ വിവാദസിനിമ ആടൈ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രേക്ഷകര്‍ക്ക് തന്റെ വക ഒരു സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് അമല. പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ തിയേറ്ററുകളില്‍ നേരിട്ട് എത്തിയിരിക്കുകയാണ് നടി. സിനിമ കഴിഞ്ഞു പുറത്തിറങ്ങുന്ന പ്രേക്ഷകരോട് ചിത്രം എങ്ങനെയുണ്ടെന്ന് ചോദിക്കുന്ന റിപ്പോര്‍ട്ടറായാണ് അമല എത്തിയത്.

മുടി മുറിച്ച് തൊപ്പിയും വെച്ചിരിക്കുന്നതിനാല്‍ അമലയെ അത്ര പെട്ടന്നു തിരിച്ചറിയുക എളുപ്പമല്ലായിരുന്നു. ചിത്രം കണ്ടിറങ്ങുന്നവര്‍ അമലയുടെ പ്രകടനത്തെ കുറിച്ചാണ് കൂടുതലും പ്രശംസിക്കുന്നത്. അമലാ പോളിനു പുറമെ സിനിമയുടെ സംവിധായകന്‍ രത്‌നകുമാറും നടന്മാരായ രോഹിത്തും ഗോപിയും തിയേറ്ററില്‍ എത്തിയിരുന്നു.

തന്റെ അഭിനയ ജീവിതത്തിലെ ഏറെ നിര്‍ണായകമായ ചിത്രമായാണ് അമല, ആടൈയെ കാണുന്നത്.