'ആവേശകരമായ ചിലത് വരുന്നുണ്ട്'; 'ഡിക്യൂ33' ഫസ്റ്റ് ലുക്ക് ലോഞ്ച് 21ന്, ഹേയ് സിനാമികയാണോ എന്ന് ആരാധകര്‍

കുറുപ്പിന്റെ ഗംഭീര വിജയാഘോഷങ്ങള്‍ക്ക് ശേഷം പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസിനെക്കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ‘ഡിക്യൂ33’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 21 ന് രാവിലെ 11 മണിക്ക് പുറത്തുവിടുമെന്ന് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ഈ ചിത്രം ഹേയ് സിനാമികയല്ലേ എന്ന സംശയവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ബൃന്ദ ഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളും അദിതി റാവുവും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും എന്നാണ് സൂചന.

‘ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ആവേശകരമായ ചിലത് വരുന്നുണ്ട്. കാത്തിരിക്കുക!’ എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖുര്‍ പുതിയ വാര്‍ത്ത പങ്കു വച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്, കഥ, തിരക്കഥ, സംഭാഷണം, വരികള്‍ എന്നിവ ചെയ്യുന്നത് മധന്‍ കാര്‍ക്കിയാണ്.