
2018 ലെ ടോപ് 10 ഹാഷ്ടാഗുകളില്‍ ദളപതി വിജയ്യുടെ സര്‍ക്കാര്‍ ഒന്നാമത്. ട്വിറ്റര്‍ ഇന്ത്യയുടെ ഹാഷ്ടാഗ് കണക്കെടുപ്പിലാണ് ഇത് പറയുന്നത്. അജിത്തിനെയും രജനികാന്തിനെയും മീ ടു വിനെയും ഒക്കെ മറികടന്നാണ് സര്‍ക്കാരിന്റെ നേട്ടം. തല അജിത്തിന്റെ വിശ്വാസം രണ്ടാമത് എത്തിയപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ കാലാ ആറാം സ്ഥാനത്ത് എത്തി.

മഹേഷ് ബാബുവിന്റെ ഭരത് അനേ നെനു ,ജൂനിയര്‍ എന്‍ ടി ആറിന്റെ അരവിന്ദ സമേത, റാം ചരണിന്റെ രംഗസ്ഥലം എന്നിവ മൂന്നും നാലും അഞ്ചും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ ബിഗ് ബോസ് തെലുങ്ക് ഏഴാം സ്ഥാനത്തുണ്ട്. ലൈംഗിക ചൂഷമങ്ങളുടെ തുറന്നു പറച്ചില് ക്യാംപയ്നായ മീ ടൂ എട്ടാം സ്ഥാനത്തുണ്ട്. വിസില്‍ പോഡ് , ഐപിഎല്‍ 2018 എന്നിവയാണ് ഒമ്പതു, പത്തു സ്ഥാനങ്ങളില്‍ എത്തിയത്.
വിജയ് മുരുഗദോസ് കൂട്ടുക്കെട്ടില്‍ പിറന്ന് സര്‍ക്കാര്‍ വിവാദങ്ങളില്‍ അകപ്പെട്ടെങ്കിലും ചിത്രത്തിന് മികച്ച് പ്രതികരണമാണ് ലഭിച്ചത്. ആഗോള കളക്ഷനില്‍ ഏകദേശം 250 കോടി രൂപയാണ് ചിത്രം നേടിയത്. വീരം, വേഗം , വേതാളം എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന് ശിവ അജിത്തുമായി ചേര്‍ന്ന് ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. മൂന്ന് ചിത്രങ്ങളെയും പോലെ തന്നെ നാലാം ചിത്രവും ബോക്സോഫീസില്‍ തരംഗമാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും