ലോക്ഡൗണിനിടയിൽ അന്തരിച്ച  മാധ്യമപ്രവർത്തകന്റെ വസതിയിലെത്തി വിജയ് സേതുപതി

ലോക്ഡൗണിനിടെ അന്തരിച്ച മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലെത്തി മക്കൾ സെൽവൻ ലോക്ഡൗണിനിടയിൽ അന്തരിച്ച  മാധ്യമപ്രവർത്തകന്റെ വസതിയിലെത്തി വിജയ് സേതുപതി.

മുതിർന്ന മാധ്യമപ്രവർത്തകൻ നെല്ലായി ഭാരതിയുടെ വീട്ടിലാണ് മക്കൾ സെൽവനെത്തിയത്. പൊതുദർശനത്തിനു വച്ച മൃതശരീരത്തിൽ പൂക്കളർപ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പണവും കൈമാറിയാണ് മക്കൾസെൽവൻ മടങ്ങിയത്.

അന്തരിച്ച നെല്ലായി ഭാരതി പ്രശസ്ത സിനിമാ മാധ്യമപ്രവർത്തകനാണ്. മരണാനന്തര ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വളരെക്കുറച്ചു പേർ മാത്രമേ സംബന്ധിച്ചിരുന്നുള്ളൂ.