‘രംഗീല’യുടെ മനോഹരമായ ഓർമ്മകൾ ഉണർത്തി ‘ബ്യൂട്ടിഫുളിന്റെ ട്രെയിലർ ; തന്റെ ഏറ്റവും വലിയ സ്വപ്നം എന്ന് രാം ഗോപാൽ വർമ്മ

രാം ഗോപാൽ വർമയുടെ ഹിറ്റ് സിനിമ ആണ് രംഗീല. ഒരു തലമുറയെ ഹരം കൊള്ളിച്ച പാട്ടുകളും രംഗങ്ങളും നിറഞ്ഞ ഈ ചിത്രത്തിന് ബ്യൂട്ടിഫുൾ എന്ന പേരിൽ ഒരു ഓർമ ചിത്രം ഇറങ്ങുന്നു. ആൻ ഓഡ് ടു രംഗീല എന്ന ക്യാപ്ഷനോട് കൂടി പുറത്തിറങ്ങിയ ബ്യൂട്ടിഫുളിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

ആമിർ ഖാനും ഊർമിളയും ജാക്കി ഷ്രോഫും പ്രധാന വേഷത്തിൽ എത്തിയ രംഗീല ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് പാദങ്ങളിൽ ഒന്നാണ്. രാം ഗോപാൽ വർമ്മ തന്നെയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമക്ക് ഒരു സ്മരണാഞ്ജലി ആയ ബ്യൂട്ടിഫുൾ നിർമിക്കുന്നത്. അഗസ്ത്യ മഞ്ജു ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. തന്റെ ഏറ്റവും വലിയ സ്വപ്നം എന്നാണ് രാം ഗോപാൽ വർമ്മ ഈ സിനിമയെ വിശേഷിപ്പിച്ചത്.

ഒരു സംഭാഷണം പോലും ഇല്ലാതെയാണ് ബ്യൂട്ടിഫുളിന്റെ മൂന്നു മിനിറ്റ് ദൈർഘ്യം ഉള്ള ട്രെയിലർ പുറത്തു വന്നത്. രംഗീലയെ ഓർമിപ്പിക്കുന്നതാണ് ട്രെയിലറിലെ ഒരു രംഗവും. പരീത് സൂരിയും നയന ഗാംഗുലിയും ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിൻറെ റിലീസ് ഉടൻ ഉണ്ടാവും എന്നാണ് അറിയുന്നത്.