‘അസുരനാ’യി ധനുഷ്; സൂപ്പര്‍ ഹിറ്റ് കോമ്പോ വീണ്ടും

Gambinos Ad
ript>

പൊല്ലാതവന്‍, ആടുകളം, വടചെന്നൈ, എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്നു. അസുരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം ധനുഷ് പുറത്ത് വിട്ടു. വി ക്രീയേഷന്റെ ബാനറില്‍ കലൈപുലി എസ് തനു നിര്‍മിക്കുന്ന സിനിമ പ്രതികാരത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നു.

Gambinos Ad

മാരി 2 ആണ് ധനുഷിന്റെ പുതിയ സിനിമ. ഡിസംബര്‍ 21നു റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആരാധകരെ ത്രസിപ്പിക്കുന്ന ചിത്രത്തെ മാസ് എന്റര്‍ടെയ്‌നര്‍ എന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. മാസ് സീനുകളുടെ നിറവാണ് ആക്ഷന്‍കോമഡി വിഭാഗത്തിലൊരുക്കിയ മാരി ടുവിന്റെ ഹൈലൈറ്റ്. മരണമാസ് കാട്ടി മലയാളത്തിന്റെ പ്രിയതാരം ടൊവീനോ മാരിയോട് മുട്ടിയപ്പോള്‍ കേരളക്കരയും ഏറെ ആവേശത്തോടെയാണ് ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തില്‍ സായി പല്ലവി ശക്തമായ റോളിലാണ്. പ്രണയ രംഗങ്ങള്‍ക്ക് മാത്രമായി ഒരു നായിക എന്നതിനപ്പുറം സായി പല്ലവിയുടെ ആറാത്ത് ആനന്ദി എന്ന കഥാപാത്രത്തിന് ചിത്രത്തില്‍ നല്ലൊരു റോളാണ് നല്‍കിയിരിക്കുന്നത്.

തന്റെ കരിയറിലെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ് ധനുഷ് ഇപ്പോള്‍. ഇത് കൂടാതെ പരിയേറും പെരുമാള്‍ സംവിധായകന്‍ മാരി സെല്‍വരാജിനും രാക്ഷസന്‍ സംവിധായകന്‍ രാം കുമാറിന്റെ ചിത്രത്തിലും ധനുഷ് അഭിനയിക്കുന്നുണ്ട്.