'സ്ത്രീകളെ എന്തിനാണ് സിനിമയില്‍ കെട്ടിപ്പിടിക്കുന്നത്, ഒരു പൂവ് കൊണ്ട് തൊട്ടാല്‍ പോരെ?'

പണ്ട് കാലത്ത് സിനിമയില്‍ നടന്മാര്‍ നടിമാരെ കെട്ടിപ്പിടിക്കുന്ന സീനുകളൊക്കെയുണ്ട് എന്ന് പറഞ്ഞ് വിവാഹം ഒഴിവാക്കുമായിരുന്നു ഇന്ന് നടന്‍ മണിയന്‍പിള്ള രാജു. നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനുണ്ടായ അനുഭവം പങ്കുവെച്ചാണ് മണിയന്‍പിള്ള രാജു ഇക്കാര്യം വിശദീകരിച്ചത്.

ഒരിക്കല്‍ ബാലചന്ദ്ര മേനോന്‍ പെണ്ണ് കാണാന്‍ പോയപ്പോഴുണ്ടായ അനുഭവം എന്നോട് പറഞ്ഞിരുന്നു. ‘സ്ത്രീകളെ എന്തിനാണ് സിനിമയില്‍ കെട്ടിപ്പിടിക്കുന്നത് എന്നായിരുന്നു ബാലചന്ദ്ര മേനോനോട് പെണ്‍കുട്ടി ചോദിച്ചത്. തൊടാന്‍ ആണെങ്കില്‍ ഒരു പൂവ് കൊണ്ട് തൊട്ടാല്‍ പോരെ? എന്നൊക്കെയാണ് അവരുടെ ചോദ്യം. ഇതിന് കിടിലനൊരു മറുപടിയാണ് ബാലചന്ദ്ര മേനോന്‍ നല്‍കിയത്.

‘നിങ്ങളൊരു ഡോക്ടറെയാണ് വിവാഹം കഴിച്ചതെന്ന് ഓര്‍ക്കുക. അദ്ദേഹം ഒരു ഗൈനക്കോളേജിസ്റ്റ് ആണെങ്കിലോ, അദ്ദേഹം എങ്ങനെയായിരിക്കും പ്രസവം എടുക്കുന്നത്? നിങ്ങള്‍ ഈ പറഞ്ഞ പോലെ ദൂരെ നിന്ന് പൂവ് കൊണ്ട് തൊട്ടിട്ട് ആയിരിക്കുമോ, അതില്‍ കാര്യമില്ല. ഓരോരുത്തരുടെയും പ്രൊഫഷനെ ബഹുമാനിക്കണം. അത്രയേ ഉള്ളു’ എന്നാണ് ബാലചന്ദ്ര മേനോന്‍ മറുപടിയായി പറഞ്ഞത്. കൗമുദി മൂവീസിന് നല്‍കിയ നല്‍കിയ ഒരു അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പറഞ്ഞു.