ആർക്ക് ഡേറ്റ് കൊടുത്താലും പ്രശ്നമാകും, അതുകൊണ്ട് മൂന്ന് സിനിമകളും വേണ്ടെന്ന് വെയ്ക്കുന്നതാണ് നല്ലത്; ഇന്നസെന്റിന്റെ തീരുമാനത്തെ കുറിച്ച് സിദ്ദിഖ്

നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് സിദ്ദീഖ്. ഇപ്പോഴിതാ തൻ്റെ ഹിറ്റ് ചിത്രമായിരുന്ന ഫ്രണ്ട്സിൽ നിന്നും ഇന്നസെൻ്റ് പിൻമാറാനുണ്ടായ കാരണം തുറന്ന് പറഞ്ഞതാണ് ശ്രദ്ദ നേടുന്നത്.  സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് സിദ്ദിഖ് ഇന്നസെന്റിനെ കുറിച്ച് സംസാരിച്ചത്. ഫ്രണ്ട്‌സിലെ ചക്കച്ചാംപറമ്പിൽ ലാസർ എന്ന ജഗതിയുടെ വേഷം ചെയ്യാൻ ആദ്യം നിശ്ചയിച്ചിരുന്നത് ഇന്നസെന്റിനെയായിരുന്നു.

എന്നാൽ തന്റെ  സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി അദ്ദേഹം ആ സിനിമയിൽ നിന്നും പിന്മാറുകയായിരുന്നെന്നാണ് സിദ്ദീഖ് പറയുന്നത്. ഫ്രണ്ട്സ് ആ വർഷം വിഷുവിന് ചിത്രം റീലിസ് ചെയ്യാനായിരുന്നു ഞങ്ങൾ തീരുമാനിച്ചത്. അതിനായി ഓരോ ആക്ടേയ്സിൻ്റെയും ഡേറ്റ് ഒക്കെ ഫിക്സാക്കി വരുന്പോഴാണ്  ഡിസംബർ അവസാനത്തോടെ ഇന്നസെന്റ് വിളിച്ചുപറയുന്നത് അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയില്ല എന്ന്.

എന്താണ് കാര്യമെന്ന് താൻ ചോദിച്ചപ്പോൾ. ആ ഡേറ്റ് മൂന്ന് പേര് ചോദിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം മറുപടി നൽകിയത്. താൻ, സത്യൻ അന്തിക്കാട്, പ്രിയദർശൻ. മൂന്ന് പ്രും ഇന്നസെന്റ് ചേട്ടനെ സംബന്ധിച്ചിടത്തോളം വളരെ അടുത്ത് നിൽക്കുന്ന സംവിധായകരാണ്. ആർക്ക് ഡേറ്റ് തന്നാലും മറ്റുള്ളവർക്ക് പരാതിയാകുമെന്നും അതുകൊണ്ട് ഒരു പടത്തിലും അഭിനയിക്കാതെ ആ സമയത്ത് വീട്ടിൽ പോയി ഇരിക്കാൻ തീരുമാനിച്ചുവെന്നുമാണ് ഇന്നസെന്റ് ചേട്ടൻ പറഞ്ഞത്.

നിങ്ങളുടെ പടവും ചെയ്യുന്നില്ല, സത്യന്റെ പടവും ചെയ്യുന്നില്ല, പ്രിയന്റെ പടവും ചെയ്യുന്നില്ല എന്ന കാര്യം താൻ എന്നോട് മാത്രമാല്ല അവരോടും പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. ഇതു കേട്ട ഞാൻ ചേട്ടൻ മറ്റു പടങ്ങളിൽ അഭിനയിക്കുന്നതിൽ എനിക്ക് പ്രശ്‌നമില്ലെന്നും ഇഷ്ടമുള്ള പടം ചെയ്‌തോളൂവെന്നും മറുപടി പറഞ്ഞു.

പക്ഷെ അങ്ങനെ വേണ്ടെന്നും വിഷുപടത്തിന് താനില്ലെന്നുമുള്ള ഉറച്ച തീരുമാനത്തിലായിരുന്നു അദ്ദേഹം. വേണമെങ്കിൽ ആ വിഷുകാലത്ത് ഏതെങ്കിലും ഒരു പടം അദ്ദേഹത്തിന് ചെയ്യാനാകുമായിരുന്നു. പക്ഷെ അദ്ദേഹമത് ചെയ്തില്ല. മൂന്ന് പേർ ഒരേ സമയം ഡേറ്റ് ചോദിച്ചതിന്റെ പേരിൽ ഒന്നിലും അഭിനയിക്കാതെ അദ്ദേഹം മാറിനിന്നുവെന്നും സിദ്ദിഖ് പറഞ്ഞു.

Read more

ഇന്നസെന്റിന് പകരം ജഗതിയെത്തിയപ്പോൾ ലാസർ എളേപ്പന്റെ കഥാപാത്രത്തിൽ ചില മാറ്റങ്ങൾ വരുത്തി. എപ്പോഴും ടെൻഷനടിച്ചും ദേഷ്യപ്പെട്ടും നടക്കുന്ന ഒരാൾ എന്ന നിലയിലേക്കുള്ള ചെറിയ മാറ്റങ്ങളാണ് വരുത്തിയതെന്നും സിദ്ദിഖ് പറയുന്നു. ഫ്രണ്ട്‌സിൽ ശ്രീനിവാസൻ ചെയ്ത ചക്കച്ചാംപറമ്പിൽ ജോയി എന്ന കഥാപാത്രം യഥാർത്ഥത്തിൽ ഇന്നസെന്റിന്റെ സുഹൃത്തും നാട്ടുകാരനുമാണെന്നും അദ്ദേഹം പറഞ്ഞ കഥകളിൽ നിന്നാണ് ആ കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്നും സിദ്ദിഖ് പരിപാടിയിൽ പറയുന്നുണ്ട്.