വാപ്പച്ചി എനിക്ക് വേണ്ടി കളിപ്പാട്ടങ്ങള്‍ വാങ്ങിക്കും, അദ്ദേഹം അതുകൊണ്ട് കളിക്കും: തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

തന്റെ ബാല്യകാല സ്മരണകള്‍ പങ്കുവെച്ച് ദുല്‍ഖര്‍്. വാപ്പച്ചി എനിക്ക് വേണ്ടി കളിപ്പാട്ടങ്ങള്‍ വാങ്ങിക്കും. എന്നിട്ട് അദ്ദേഹം അതുകൊണ്ട് കളിക്കും. ഇത് എനിക്ക് വാങ്ങിയതാണോ അതോ പുള്ളിയ്ക്ക് വാങ്ങിയതാണോ എന്ന സംശയം എനിക്ക് ചെറുപ്പത്തില്‍ വന്നിട്ടുണ്ട്. ശരിക്കും വീണ്ടുമൊരു കുട്ടിയായി മാറണമെങ്കില്‍ നമുക്കൊരു കുഞ്ഞ് ജനിച്ചാല്‍ മതി. ഇടയ്ക്ക് റിമോര്‍ട്ട് കണ്‍ട്രോള്‍ കാറൊക്കെ വാങ്ങിയാല്‍ അദ്ദേഹം തന്നെയാണ് അതുകൊണ്ട് കളിക്കുക. നടന്‍ പറഞ്ഞു.

സീതാരാമം ആണ് ദുല്‍ഖറിന്റെ പുതിയ ചിത്രം. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സല്യൂട്ട്, ഹേ സിനാമിക, കുറുപ്പ് എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ദുല്‍ഖര്‍ ചിത്രങ്ങള്‍. ഇന്ന് വൈകിട്ട് 5 മണിക്ക് പ്രേക്ഷകരെ നേരിട്ട് കാണുവാന്‍ ദുല്‍ഖര്‍ സല്‍മാനും സീതാരാമം ടീമും കൊച്ചി ലുലുമാളില്‍ എത്തുന്നുമുണ്ട്.

ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന ചിത്രം കാശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാല്‍ ചന്ദ്രശേഖര്‍ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തരുണ്‍ ഭാസ്‌ക്കര്‍, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാര്‍, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, വെണ്ണല കിഷോര്‍ എന്നിങ്ങനെ ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. നിര്‍മ്മാതാക്കള്‍: അശ്വിനി ദത്ത്, ബാനര്‍: സ്വപ്ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സുനില്‍ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസല്‍ അലി ഖാന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ശീതള്‍ ശര്‍മ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഗീതാ ഗൗതം.