'മലയാളം സിനിമകളുടെ റീമേക്ക് ചെയ്യണമെന്നുണ്ട് പക്ഷേ ആരാധകര്‍ അനുവദിക്കുന്നില്ല: നന്ദമൂരി ബാലകൃഷ്ണ

മലയാളം സിനിമകള്‍ റീമേക്ക് ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ പറഞ്ഞതായി നടി ഹണിറോസ്. എന്നാല്‍ അതിന് ആരാധകര്‍ തന്നെ അനുവദിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു എന്ന് ഹണി റോസ്.

മലയാളത്തിലെ ചില സിനിമകള്‍ റീമേക്ക് അവര്‍ക്ക് ആഗ്രഹമുണ്ടെന്നും ഹണി റോസ് പറഞ്ഞു. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് തന്റെ പുതിയ ചിത്രത്തെ കുറിച്ചും മലയാളം സിനിമകളെ കുറിച്ചുമുള്ള തെലുങ്ക് ഇന്‍ഡസ്ട്രിയുടെ അഭിപ്രായം പറഞ്ഞത്.

മലയാളത്തിലെ ചില കഥകള്‍ റീമേക്ക് ചെയ്യാന്‍ താല്പര്യം പ്രകടിപ്പിക്കാറുമുണ്ട്. ബാലകൃഷ്ണ സാര്‍ പോലും അതിനെ കുറിച്ച് സംസാരിച്ചിരുന്നു.

താന്‍ മലയാളം സിനിമ റീമേക്ക് ചെയ്യാന്‍ ആലോചിച്ചിരുന്നു, പക്ഷേ പ്രേക്ഷകര്‍ അദ്ദേഹത്തെ മാസ് പെര്‍ഫോമറായി മാത്രം കാണാനാണ് ആഗ്രഹിക്കുന്നത്, അതിനാല്‍ മലയാള സിനിമ റോളുകള്‍ അദ്ദേഹവുമായി റിലേറ്റ് ചെയ്യാന്‍ കഴിയില്ല.’ ഹണി റോസ് വ്യക്തമാക്കി.