ഒരു വടക്കൻ സെൽഫി ധ്യാനിനെ കുറിച്ച് എഴുതിയ കഥയാണ്; വിനീത് ശ്രീനിവാസൻ

ഒരു വടക്കൻ സെൽഫി എന്ന ചിത്രം ധ്യാനിന്റെ ജീവിതമാണെന്ന് വിനീത് ശ്രീനിവാസൻ. നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വടക്കൻ സെൽഫി. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ക്ലെെമാക്സ് സീനൊഴിച്ച് ബാക്കിയൊക്കെ ധ്യാൻ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളാണെന്ന്  വിനീത് ശ്രീനിവാസൻ പറഞ്ഞത്. ‍

ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെപ്പറ്റി വീനിത് ശ്രീനിവാസൻ തുറന്ന് പറഞ്ഞത്. ധ്യാനിനെ കണ്ടിട്ടാണ് ആ സിനിമ എഴുതിയത് എന്ന് കേട്ടിരുന്നു ശരിയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് വിനീത് പറഞ്ഞത്.

ഓരോ ഡയലോ​ഗ്സും എഴുതുമ്പോഴും ധ്യാൻ എന്തായിരിക്കും ആ സമയത്ത് പറയുക എന്ന് ഓർത്താണ് എഴുതിയത്. ‘ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ പേടിയാകുന്നു എന്ന് അമ്മ പറയുന്ന സീനീൽ അമ്മേ അച്ഛനെന്തെങ്കിലും അസുഖം.. ‘എന്നാണ് നായകൻ ചോദിക്കുന്നത്. അത് ധ്യാനിനല്ലാതെ മറ്റാർക്കും ചോദിക്കാൻ കഴിയില്ല.

‘അച്ഛന് എന്റെ വികാരങ്ങളൊന്നും മനസ്സിലാകാതെ വെറുതേ പഞ്ച് ഡയലോ​ഗ് അടിച്ചിട്ട് കാര്യമില്ല’. ഈ ഡയലോ​ഗ്സ് ഒക്കെ ധ്യാൻ പറയുന്നതാണെന്നും വിനീത് പറഞ്ഞു.