ഉര്‍വശി ചേച്ചിയ്ക്ക് ഒപ്പം അഭിനയിക്കാന്‍ നിന്നാല്‍ നമ്മള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മനസ്സില്‍ കരുതി വെച്ചിരുന്നാല്‍ പണി പാളും; അനുഭവം പങ്കുവെച്ച് വിനീത്

ലോക സിനിമയില്‍ തന്നെ ഉര്‍വശിയെ പോലെ ടൈംമിംഗ് ഉള്ള ഒരു നടിയെ കണ്ടെത്താന്‍ കഴിയുക എന്നത് പ്രയസമാണെന്ന് വിനീത് ശ്രീനിവാസന്‍. തനിക്ക് ഉര്‍വശിയുമായി സ്‌ക്രീന്‍ പങ്കിടാന്‍ അവസരം ലഭിച്ചപ്പോള്‍ ടെന്‍ഷനല്ല തോന്നിയതെന്നും, മറിച്ചു ത്രില്‍ ആണെന്നും വിനീത് പറയുന്നു.

“ഉര്‍വശി ചേച്ചിക്കൊപ്പം അഭിനയിക്കാന്‍ നിന്നാല്‍ നമ്മള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മനസ്സില്‍ കരുതി വച്ചിരുന്നാല്‍ പണി പാളും. അതൊക്കെ അങ്ങ് മായ്ച്ചു കളഞ്ഞേക്കണം, എന്നിട്ട് ഉര്‍വശി ചേച്ചി ഒരു സാധനം അങ്ങോട്ട് ഇടും. അതിന്റെ ബലത്തില്‍ ആയിരിക്കും പിന്നീട് നമ്മുടെ പ്രകടനം. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഇത്രയും ടൈമിംഗുള്ള ആര്‍ട്ടിസ്റ്റ് വേറെയില്ല.

ലോക സിനിമയില്‍ പോലും ഇങ്ങനെയുള്ള അഭിനേതാക്കാളുണ്ടോ? എന്ന കാര്യത്തില്‍ സംശയമാണ്. “അരവിന്ദന്റെ അതിഥികള്‍” എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉര്‍വശി ചേച്ചിയുടെ ആ സ്‌റ്റൈല്‍ ഞാന്‍ എന്‍ജോയ് ചെയ്യാന്‍ തുടങ്ങി. മുന്നില്‍ നിന്ന് അഭിനയിക്കുമ്പോള്‍ എല്ലാവരെയും പോലെ എനിക്ക് പേടിയല്ലായിരുന്നു. വല്ലാത്ത ത്രില്‍ ആയിരുന്നു. എനിക്ക് ലഭിച്ച വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ് ഉര്‍വശി ചേച്ചിക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞത്”. വിനീത് പറയുന്നു.