ലാലേട്ടനുമായുള്ള ചിത്രം എന്നാണ്? വിനയനോട് ആരാധകന്റെ ചോദ്യം; ഉത്തരം നല്‍കി സംവിധായകന്‍

സംവിധായകന്‍ വിനയനും മോഹന്‍ലാലും ഒന്നിച്ചുളള സിനിമയെക്കുറിച്ചുള്ള പ്രചരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി വിനയന്‍ എത്തിയിരിക്കുകയാണ്. ഒരു ആരാധകന്‍ വിനയന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കമന്റിന് മറുപടി നല്‍കിയതാണ് അദ്ദേഹം.

“സാര്‍ ലാലേട്ടനുമായുള്ള ചിത്രം എന്നാണ്? പ്ലീസ് ആന്‍സര്‍ പ്ലീസ്” എന്നാണ് ഒരു വ്യക്തി അദ്ദേഹത്തിന് കമന്റ് ചെയ്തത്. വിനയന്റെ മറുപടിയും എത്തി. “ഉടനെ ഉണ്ടാകും” എന്നാണ് അദ്ദേഹത്തിന്റെ മറുപടി.

Read more

പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒരു വീഡിയോ പങ്കുവെച്ചതിന് താഴെയാണ് കമന്റ് വന്നത്. മോഹന്‍ലാലുമൊത്ത് ഒരു മെഗാ ഹിറ്റ് തന്നെ പ്രതീക്ഷിക്കുന്നു എന്നും കമന്റുകളുണ്ട്.