ഒരു ഒ.ടി.ടി അപാരത; ആന്റണി പെരുമ്പാവൂരിനെ ട്രോളി വിനായകന്‍

 

ആശിര്‍വാദ് സിനിമാസിന്റെ വരാന്‍ പോകന്ന അഞ്ച് സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യും എന്ന വാര്‍ത്തയ്ക്ക് ് പിന്നാലെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ ട്രോളി നടന്‍ വിനായകന്‍.
സോഷ്യല്‍മീഡിയയില്‍ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് വിനായകന്‍ ഇത്തവണയും രംഗത്തെത്തിയത്.

ഒരു ഒ.ടി.ടി അപാരത എന്ന് എഴുതിയ ന്യൂസ് ചാനലിന്റെ പോസ്റ്ററാണ് വിനായകന്‍ പങ്കുവെച്ചത്. ആന്റണി പെരുമ്പാവൂരിന്റെ ചിത്രം അടങ്ങിയതാണ് പോസ്റ്റര്‍. നേരത്തെ മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ‘ആശങ്കപ്പെടേണ്ട ഇവന്‍മാര്‍ ആരുമില്ലെങ്കിലും കേരളത്തില്‍ സിനിമയുണ്ടാകും’ എന്ന തരത്തില്‍ പരോക്ഷ വിമര്‍ശനവുമായി വിനായകന്‍ രംഗത്തെത്തിയിരുന്നു.

 

ഇതിനുപിന്നാലെയാണ് പുതിയ പ്രതികരണം.

അതേസമയം, മര്ക്കാറിന് പുറമെ മോഹന്‍ലാല്‍ നായകനായി അഭിനയിയ്ക്കുന്ന അഞ്ച് സിനിമകള്‍ കൂടി ഒ.ടി.ടിയിലാവും ചെയ്യുക.