അത് എന്റെ ജീവിതാനുഭവങ്ങളാണ്; വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് ഒരു പക്ഷേ റിലേറ്റ് ചെയ്യാന്‍ കഴിയണമെന്നില്ല: മനസ്സ് തുറന്ന് വിനയ് ഫോര്‍ട്ട്

അവഗണിക്കപ്പെടുന്നവനും അല്ലെങ്കില്‍ വളരെ ദു:ഖകരമായ ഇമോഷന്‍സ് സീനും മറ്റും അഭിനയിക്കേണ്ടി വരുമ്പോള്‍ താന്‍ റിലേറ്റ് ചെയ്യുന്നത് സ്വന്തം  ജീവിതത്തിലുണ്ടായിട്ടുള്ള  സ്ട്രഗിളിനോടാണെന്ന് നടൻ വിനയ് ഫോർട്ട് .

അവഗണനയും ഒഴിവാക്കലുമൊക്കെ അഭിനയത്തിന്റെ ഭാഗമായിരുന്നു. അതൊക്കെയാണ് ഞാനിപ്പോള്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഞാന്‍ ഈ ലോകത്തിലെ ഒരു ചെറിയ സാധാരണക്കാരനായ മനുഷ്യനാണ്. ഞാനിപ്പോള്‍ എന്റെ ജീവിതത്തില്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും എന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ സില്‍വര്‍ സ്പൂണുമായി ജനിച്ചവര്‍ക്കൊക്കെ ഇത്തരം ജീവിതാനുഭവങ്ങളുമായി റിലേറ്റ് ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം എനിക്കറിയില്ല, വിനയ് ഫോര്‍ട്ട് കൂട്ടിച്ചേർത്തു .