ആ സിനിമ  ചെയ്യുമ്പോള്‍ ഭൂമി പിളര്‍ന്നു താഴോട്ട് ഇറങ്ങി പോയെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്; കാരണം തുറന്നു പറഞ്ഞ് വിനയ് ഫോർട്ട്

ശ്യാമപ്രസാദ്‌ സംവിധാനം ചെയ്ത ‘ഋതു’ എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും വിനയ് ഫോര്‍ട്ട്‌ കൂടുതൽ ശ്രദ്ധേയനാകുന്നത്  സിബി മലയില്‍ സംവിധാനം ചെയ്ത ‘അപൂര്‍വരാഗം’ എന്ന ചിത്രത്തിലൂടെയാണ്.

ഇപ്പോഴിതാ താന്‍ ‘അപൂര്‍വരാഗം’ ചെയ്യുമ്പോള്‍ ഭൂമി പിളര്‍ന്നു താഴോട് ഇറങ്ങി പോയെങ്കില്‍ എന്ന് ചിന്തിച്ചിരുന്നുവെന്നാണ് നടൻ പറയുന്നത്.

“ ‘അപൂര്‍വരാഗം’ ചെയ്യുമ്പോള്‍ ഭൂമി പിളര്‍ന്നു താഴോട്ട് ഇറങ്ങി പോയെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്. കാരണം അത്രത്തോളം റീടേക്കുകള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്.  ഇന്നത്തെ പോലെ ഡിജിറ്റലില്‍ ചെയ്ത സിനിമയല്ല. ഫിലിം ആയിരുന്നു. അതുകൊണ്ട് എത്രത്തോളം റീ ടേക്കുകള്‍ പോകുന്നുവോ അത്രത്തോളം നിര്‍മ്മാതാവിന് നഷ്ടമാണ്. അദ്ദേഹം വ്യക്തമാക്കി.