സ്‌കെച്ചില്‍ അഭിനയിക്കാന്‍ കാരണമിതാണ് ? വെളിപ്പെടുത്തലുമായി വിക്രം

സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രത്തിന്റെ പുതിയ ചിത്രം സ്‌കെച്ച് തീയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. അതിനിടയില്‍ താന്‍ എന്തു ചിത്രം തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി വിക്രം. സ്‌കെച്ചിന്റെ സക്‌സസ് മീറ്റിലാണ് വിക്രം മനസ്സുതുറന്നത്. ഒരു ഇടവേളയ്ക്കു ശേഷം നല്ലൊരു കൊമേഴ്‌സ്യല്‍ ചിത്രം ചെയ്യണമെന്ന് തീരുമാനിച്ചിരിയ്ക്കുകയായിരുന്നു ഞങ്ങള്‍.

അപ്പോഴാണ് ഛായാഗ്രാഹകന്‍ സുകുമാര്‍ വിജയ് ഛന്ദറുടെ കഥ കേള്‍ക്കാനാവശ്യപ്പെട്ടത് . എന്നാല്‍ അന്നെനിയ്ക്ക് അതു കേള്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. അടുപ്പിച്ച് ഷൂട്ടിംഗുകള്‍ ഉണ്ടായിരുന്നു. പിന്നീട് ആദ്യമായി ആ കഥ കേട്ടപ്പോള്‍ തന്നെ എനിയ്ക്കു രോമാഞ്ചമുണ്ടായി. അത് ഇതുവരെ ഞാന്‍ ചെയ്തിട്ടുള്ള സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു വിക്രം പറഞ്ഞു.

വിജയ് ഛന്ദര്‍ നല്ല വിനയമുള്ളയാളാണ്. അദ്ദേഹത്തിന് പ്രേക്ഷകരുടെ താല്‍പര്യം എന്താണെന്നറിയാം. സ്‌കെച്ച് 40തവണയാണ് വിജയ് കണ്ടത്.അതു പോലെ തന്നെ തമന്‍ ഒരുക്കിയ സംഗീതമാണ് സ്‌കെച്ചിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നെന്നും വിക്രം പറഞ്ഞു.