എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കരുത്, സ്വേച്ഛാധിപത്യം വന്നാലും തെറ്റില്ല; സോഷ്യൽ മീഡിയയിൽ  വിവാദമായി വിജയ് ദേവരകൊണ്ടയുടെ നിലപാട്

Advertisement

രാജ്യത്തെ  രാഷ്ട്രീയത്തെയും തിരഞ്ഞെടുപ്പ് രീതികളെയും വിമർ‌ശിച്ച് തെലുങ്ക് സൂപ്പർതാരം വിജയ് ദേവർകൊണ്ടയുടെ വാക്കുകൾ വിവാദമാകുന്നു.

എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നാണ്
ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്. ഏകാധിപത്യം വന്നാലും തെറ്റില്ലെന്നും  താരം പറഞ്ഞു. നടന്റെ  നിലപാടിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

നിലവിലെ രാഷ്ട്രീയ വ്യവസ്ഥയ്ക്കോ തിരഞ്ഞെടുപ്പുകൾക്കോ എന്തെങ്കിലും അർത്ഥമുള്ളതായി എനിക്ക് തോന്നുന്നില്ല. രാജ്യത്തെ എല്ലാ പൗരൻമാരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് എന്റെ അഭിപ്രായം.

പണവും മദ്യവും കൊടുത്ത് വോട്ട് വാങ്ങുന്ന ദയനീയ കാഴ്ചകളാണ് നാം കാണുന്നത്.

ഈ അവസ്ഥ മാറി ഏകാധിപത്യം വന്നാലും തെറ്റില്ല എന്നാണ് ഞാൻ കരുതുന്നത്. സമൂഹത്തില്‍ മാറ്റം സംഭവിക്കണമെങ്കിൽ അതാണ് നല്ലത്.