നിവിന്‍ അമ്പരപ്പിച്ചു, കൊച്ചുണ്ണിയുടെയും ഇത്തിക്കരപക്കിയുടെയും പ്രകടനത്തിനായി കാത്തിരിക്കുന്നു : ശ്രീകുമാര്‍ മേനോന്‍

Gambinos Ad
ript>

നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. കൊച്ചുണ്ണിയായുള്ള നിവിന്റെ കരുത്തുറ്റ പ്രകടനമാണ് പ്രധാന ആകര്‍ഷണം. ചിത്രത്തിലെ നിവിന്റെ പ്രകടനം തന്നെ അമ്പരപ്പിച്ചുകളഞ്ഞെന്നാണ് ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നത്.

Gambinos Ad

ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക് പോസ്റ്റ്

ഒരു ചെറിയ ഇടവേളക്ക് ശേഷം ആവേശം കൊള്ളിക്കുന്ന മറ്റൊരു ട്രെയിലര്‍. തന്റെ വേഷപ്പകര്‍ച്ച കൊണ്ടും ഭാവമാറ്റം കൊണ്ടും വേറിട്ട വേഷത്തില്‍ നിവിന്‍ അമ്പരപ്പിച്ചിരിക്കുന്നു. വലിയ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നയാളാണ് റോഷന്‍ ആന്‍ഡ്രൂസ്. അദ്ദേഹത്തിന്റെ ഒരു സ്വപ്നസാക്ഷാത്കാരമാണ് ഈ സിനിമ.

റോഷന്റെ മനസ്സിലെ ആ വലിയ സിനിമയുടെ ചില ഫാക്ടറുകള്‍ ട്രെയിലറില്‍ ഉടനീളം കാണാനായി. അത് തന്നെയാണ് ഈ ചിത്രം കാണാന്‍ എന്നെ അക്ഷമനാക്കുന്ന പ്രധാന ഘടകം. ഗോകുലം ഗോപാലന്‍ എന്ന ഗൈഡിങ് ഫോഴ്‌സ് നല്‍കിയ ധൈര്യവും പ്രചോദനവും തന്നെയായിരിക്കും പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ റോഷനെ പ്രോത്സാഹിച്ചിട്ടുണ്ടാവുക എന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്നത്തേയും പോലെ ബോബിയുടേയും സഞ്ജയുടേയും പേനയില്‍ വിരിഞ്ഞ കഥയുടെ ദൃശ്യാവിഷ്‌ക്കാരം കാണാന്‍ കാത്തിരിക്കുന്നു, ഒപ്പം കായംകുളം കൊച്ചുണ്ണിയുടേയും ഇത്തിക്കരപക്കിയുടേയും അത്ഭുത പ്രകടനങ്ങള്‍ കാണാനും.