ഇഷ്ടമുള്ളതെല്ലാം നല്ലതാവണമെന്നില്ല; ദാമ്പത്യത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് അന്ന് ഉര്‍വശി പറഞ്ഞത് വൈറല്‍, താരത്തിന് ആരാധകരുടെ കൈയടി

 

ഉര്‍വശിയുടെ പഴയൊരു അഭിമുഖം വൈറലാവുകയാണ്. വിവാഹമോചനത്തെ കുറിച്ചും മനോജുമായിട്ടുള്ള ദാമ്പത്യ പ്രശ്‌നങ്ങളെ കുറിച്ചും ആദ്യമായി നടി തുറന്ന് സംസാരിച്ചതായിരുന്നു. വീഡിയോ വൈറലായതോടെ ഉര്‍വശിയെ വാനോളം പുകഴ്ത്തി കൊണ്ട് ആരാധകരും രംഗത്ത് എത്തുകയാണ്.

‘വിവാഹം വരെ ഒരു ജീവിതവും വിവാഹശേഷം മറ്റൊരു ജീവിതവുമായിട്ടാണ് കരുതുന്നതെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി അന്ന് പറഞ്ഞത്. ഷൂട്ടിങ്ങിന് പോകുമ്പോള്‍ ഒരു ജോലി പോലെയാണ്. മറ്റൊരു ഉത്തരവാദിത്തത്തെ കുറിച്ചും എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഉദ്ദേശിച്ചതിലും വളരെ ശക്തമായ കാര്യങ്ങള്‍ ആണ് ഫേസ് ചെയ്യേണ്ടതായി വന്നത്. ആരുടെയും അഭിപ്രായം നോക്കാതെ ഞാന്‍ തന്നെ ഒരു ജീവിതം സെലക്ട് ചെയ്യുന്നു. അതില്‍ സന്തോഷത്തോടെയാണ് ഞാന്‍ ജീവിച്ചു തുടങ്ങിയത്. കുറെ നോക്കി. നമുക്ക് എടുക്കാന്‍ പറ്റുന്ന ചുമട് അല്ലേ എടുക്കാന്‍ സാധിക്കുകയുള്ളു. അത് കഴിയുമ്പോള്‍ വീണ് പോകുമല്ലോ. ഉര്‍വ്വശി അഭിമുഖത്തില്‍ പറയുന്നു.

സ്വയം നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ല. അതിനായി ശ്രമിച്ചു കൊണ്ടേ ഇരുന്നു. ഒരു വ്യക്തിയില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം നേടിയെടുക്കാന്‍ കഴിയുന്നതല്ലേ പറ്റൂ. എന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് തീരെ തകര്‍ന്നു പോകാതെ നീങ്ങിയതും. എനിക്കിഷ്ടപ്പെട്ടു, ഞാനിത് ചെയ്യുന്നു എന്ന തീരുമാനം എപ്പോഴും ശരിയാവണമെന്നില്ല. നമുക്ക് ഇഷ്ടപ്പെട്ടതെല്ലാം നല്ലതാവണമെന്നില്ല. വിചാരം കൊണ്ടല്ല വികാരം കൊണ്ടെടുത്ത തീരുമാനങ്ങള്‍ മാത്രമാണ് ഞാന്‍ എന്റെ ജീവിതത്തില്‍ എടുത്തത്. ഉര്‍വശി കൂട്ടിച്ചേര്‍ക്കുന്നു. നിരവധി ആരാധകരാണ് ഈ വീഡിയോയുടെ മറുപടിയായി താരത്തെ പ്രശംസിച്ച് കമന്റുകളിട്ടിരിക്കുന്നത്.