ഒരു ശില്‍പ്പിയായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ ആ ശില്‍പ്പം ഉണ്ടാക്കാന്‍ പഠിച്ചതിനു ശേഷം അഭിനയിക്കാം എന്ന് ചിന്തിക്കുന്ന ആളാണ് അദ്ദേഹം: ഉർവശി

തനിക്ക് വളരെയധികം ഇഷ്ടപ്പെട്ട നടനാണ് കമലഹാസനെന്ന് നടി ഉർവശി. സിനിമയുടെ എല്ലാ മേഖലയിലും കൈവെയ്ക്കുന്ന മറ്റൊരു നടന്‍ ഇല്ല എന്നു തന്നെ പറയാമെന്നും ഉര്‍വശി പറഞ്ഞു.

തിരക്കഥാകൃത്തായും സംവിധായകനായും നിര്‍മ്മാതാവായും ഒക്കെയുള്ള കമലഹാസനോടൊപ്പം എനിക്ക് ജോലി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. സിനിമയ്ക്കു വേണ്ടി ഇത്രയധികം സമര്‍പ്പിച്ചിരിക്കുന്ന മറ്റൊരു നടനെ ഞാന്‍ ഇന്ത്യന്‍ സിനിമയില്‍ വേറെ കണ്ടിട്ടില്ല. ഒരു ശില്‍പ്പിയായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ ആ ശില്‍പ്പം ഉണ്ടാക്കാന്‍ പഠിച്ചതിനു ശേഷം അഭിനയിക്കാം എന്ന് ചിന്തിക്കുന്ന ആളാണ് കമലഹാസന്‍,’ ഉര്‍വശി നാനയുമായുളള അഭിമുഖത്തിൽ  പറയുന്നു.

സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര് എന്ന ചിത്രത്തില്‍ ഉര്‍വശിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.