മനസാക്ഷിക്ക് വിരുദ്ധമായ സിനിമ ചെയ്യേണ്ടി വന്നു: ഉര്‍വശി

നടി ഉര്‍വശി തന്റെ 13ാം വയസിലാണ് നായികയായി അഭിനയിക്കുന്നത്. പിന്നീട് വളരെപെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടാന്‍ അവര്‍ക്ക് സാധിച്ചു. ഇപ്പോഴിതാ ബിഹൈന്‍ഡ്വുഡ്സിന് നടി നല്‍കിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ഒരിക്കലും മനസാക്ഷിക്ക് വിരുദ്ധമായി ഒരു സിനിമ ചെയ്യാന്‍ പറ്റില്ലെന്നാണ് താരം പറയുന്നത്.

 

മുഴുവന്‍ സ്‌ക്രിപ്റ്റും വായിച്ചിട്ടാണ് ഞാന്‍ സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളത്. കഥ പറയുമ്പോള്‍ അതിലുള്ള സംശയങ്ങള്‍ അവരോട് ചോദിക്കും, ചിലത് മെച്ചപ്പെടുത്താനുണ്ടെങ്കില്‍ സംവിധായകരുടെ സമ്മതത്തോടെയെല്ലാം ചെയ്യാറുണ്ട്. മനസാക്ഷിക്ക് വിരുദ്ധമായി ഒരു സിനിമ ചെയ്യുക എന്ന പറഞ്ഞാല്‍ അതെനിക്ക് പറ്റില്ല.

 

ഇപ്പോള്‍ കൂടെ അഭിനയിക്കുന്ന കുട്ടികള്‍ക്ക് അഭിനയിക്കുന്നതിനെ കുറിച്ച് അങ്ങനെയൊന്നും പറഞ്ഞുകൊടുക്കാറില്ല. ഇങ്ങോട്ട് ചോദിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട്, അല്ലാതെ ആരോടും ഒന്നും പറയാറില്ല. കാരണം, പറഞ്ഞുകൊടുക്കുമ്പോള്‍ അപ്സെറ്റ് ആവുന്നവരുണ്ട്, അതിലും ഭേദം അവരെ ഫ്രീയായിട്ട് വിടുക എന്നുമാത്രമാണെന്നും ഉര്‍വശി പറഞ്ഞു.